കൊച്ചിന്‍ ഹനീഫയയും ജഗതി ശ്രീകുമാറുമൊക്കെ വീണ്ടും വെള്ളിത്തിരയില്‍ ചിരി പടര്‍ത്താന്‍ എത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിയ്ക്കാത്ത പ്രേക്ഷകരില്ല. മരണം കവര്‍ന്നെടുത്തതിനാല്‍ കൊച്ചിന്‍ ഹനീഫയുടെ തിരിച്ച് വരവ് സാധ്യമല്ല. എന്നാല്‍ ഈ രണ്ട് താരങ്ങളുടെയും ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കൊച്ചിന്‍ ഹനീഫയും ജഗതിയും ഒന്നിച്ചഭിനയിച്ച '3 വിക്കറ്റിന് 365 റണ്‍സ്' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് ജഗതി അപകടത്തില്‍ പെടുന്നത്. അഞ്ച് വേഷങ്ങളിലാണ് ജഗതി ചിത്രത്തില്‍ അഭിനയിച്ചിരിയ്ക്കുന്നത്. കെകെ ഹരിദാസാണ് ചിത്രത്തിന്റെ സംവിധായകന്‍. കൊച്ചിന്‍ ഹനീഫയുടെ മരണത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് റിലീസ് ചെയ്യുന്ന ഹനീഫ ചിത്രമെന്ന പ്രത്യേകതയും 3വിക്കറ്റിന് 365 റണ്‍സിനുണ്ട്. ഒരാളപ്പോലെ ഏഴുപേരുണ്ടെന്നാണലല്ലോ കരുതുന്നത്. എന്നാല്‍ ഇവരെല്ലാം ഒരു നഗരത്തില്‍ തന്നെ എത്തിപ്പെട്ടാലോ. അത്തരമൊരു അവസ്ഥയാണ് ചിത്രം വരച്ച് കാട്ടുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പാസ്റ്റര്‍, പോക്കറ്റടിക്കാരനായ ഭൈരവന്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മാര്‍ത്താണ്ഡന്‍, ബാലെ നര്‍ത്തകനായ പത്മദളാക്ഷന്‍ എന്നിങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ജഗതി ചിത്രത്തില്‍ അവതരിപ്പിച്ചത്.
news courtesy : www.malayalam.oneindia.in
pic courtesy : www.cinemascoop.in