ചെന്നൈ: കാവിയത്തലൈവന്‍ എന്ന ചിത്രത്തിനായി റഹ്മാന്‍ ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വസന്തബാലന്റെ കാവിയത്തലൈവന്‍ എന്ന സിനിമയ്ക്കായ് ഒരുക്കിയ ഗാനം യുദ്ധവിരുദ്ധ ആഹ്വാനമായി നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗാസയിലെ യുദ്ധചിത്രങ്ങള്‍ ഉള്‍പ്പെടുത്തി യൂട്യൂബിലും ഗാനം വൈറലായി മാറിയിരിക്കുന്നു. ഉലകമേ രക്തം എതുക്ക് എന്ന് തുടങ്ങുന്ന റഹ്മാന്‍ ഗാനത്തെ സാഹചര്യത്തിനൊത്ത് ഉപയോഗപ്പെടുത്തിയിരിക്കുകയാണ് നവമാധ്യമങ്ങള്‍. പുരാണബാലെകള്‍ പശ്ചാത്തലമാക്കിയ കാവിയത്തലൈവന്‍ എന്ന സിനിമയില്‍ അര്‍ജ്ജുനന്‍ കൃഷ്ണനോട് കുരുക്ഷേത്ര യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭത്തിനായൊരുക്കിയതാണ് ഈ ഗാനം. കഴിഞ്ഞദിവസം സ്വന്തം ഫേസ്ബുക്ക് പേജില്‍ ഒരു മിനുട്ടും മുപ്പത്തിയേഴ് സെക്കന്‍ഡുമുള്ള ഗാനശകലം സൗണ്ട് ക്ലൗഡിലൂടെ റഹ്മാന്‍ പരിചയപ്പെടുത്തി. എന്നാല്‍ ഗാസയിലെ മനുഷ്യക്കുരുതിക്കെതിരെയും രാജ്യങ്ങളുടെ യുദ്ധക്കൊതിക്കെതിരെയുമുള്ള സന്ദേശമായാണ് ന്യൂമീഡിയ ഗാനത്തെ വരവേറ്റത്. പി എ വിജയുടേതാണ് വരികള്‍. മുകേഷാണ് ഗായകന്‍. ഈണങ്ങളിലെ ഇന്ത്യന്‍ മൊസാര്‍ട്ടിന് പ്രതാപകാലത്തേക്കുള്ള മടക്കമാകും കാവിയത്തലൈവനിലെ ഗാനങ്ങള്‍ എന്നാണ് ആസ്വാദകരുടെ പ്രതീക്ഷ. പൃഥ്വിരാജും സിദ്ധാര്‍ത്ഥും നായകകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ റഹ്മാന്റെ ഈണത്തിലുള്ള ഇരുപത് ഗാനങ്ങളാണുള്ളത്.Read more at: http://www.indiavisiontv.com/2014/07/26/340850.html
Copyright © Indiavision Satellite Communications Ltd
pics and news coutesy : http://www.indiavisiontv.com/
No comments:
Post a Comment