Monday, April 28, 2014

പന്ത്രണ്ട് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം




റിച്ചാര്‍ഡ് ലിങ്ക്‌ലേറ്റര്‍ എന്ന ബോളിവുഡ് സംവിധായകന്‍ തന്റെ ചിത്രം പൂര്‍ത്തിയാക്കാന്‍ എടുത്തത് 12 വര്‍ഷമാണ്. വിവാഹ മോചിതരായ ദമ്പതികളുടെ മകന്റെ 6 വയസുമുതല്‍ 18 വയസുവരെയുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നത്. ബോയ്ഹുഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2002 ലാണ് ലിങ്ക്‌ലെറ്റര്‍ ചിത്രീകരണം ആരംഭിച്ചത്. ജൂലൈ14 ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും. സാമ്പത്തിക പരാധീനതകള്‍കൊണ്ടല്ല ചിത്രം പൂര്‍ത്തിയാക്കാന്‍ ഇത്രയും വൈകിയതത്രേ.ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ വ്യത്യസ്ത പ്രായത്തിലുള്ള സന്ദര്‍ഭങ്ങള്‍ അതാത് പ്രായത്തില്‍ത്തന്നെ ചിത്രീകരിക്കന്നതിന് വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഈ 12 വര്‍ഷംകൊണ്ട് ലിങ്ക്‌ലെറ്റര്‍ മറ്റ്
ഒന്‍പത് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകകൂടി ചെയ്തു.


Courtesy to : http://www.enteammo.com/

No comments:

Post a Comment