Wednesday, July 30, 2014

ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്ന് ശ്രീശാന്ത് ഇറങ്ങിപോയി




മുംബൈ: വിധികര്‍ത്താക്കളുടെ അഭിപ്രായം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്ന് ശ്രീശാന്ത് ഇറങ്ങിപോയി. പ്രമുഖ ഡാന്‍സ് റിയാലിറ്റി ഷോയായ ജഹാല്‍ക് ദിക്ഹല ജായുടെ സെറ്റില്‍ നിന്നാണ് പ്രകോപിതനായി ശ്രീ ഇറങ്ങി പോയത്. മുന്നറിയിപ്പില്ലാതെ ശ്രീശാന്ത് ഉള്‍പ്പെടുന്ന ഭാഗം ചിത്രീകരിക്കാന്‍ ശ്രമിച്ചതും ശ്രീശാന്തിനെ പ്രകോപിതനാക്കി. മുന്‍കൂട്ടി നിശ്ചയിച്ചതിനു വിപരീതമായി പൂജ ബാനര്‍ജിയുമായുളള നൃത്തം ചിത്രികരിക്കാന്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. വേണ്ടത്ര നന്നായില്ലെന്നും ശ്രീശാന്തിന്‍റേത് ശരാശരി പ്രകടനം മാത്രമാണെന്നും വിധികര്‍ത്താക്കളില്‍ ഒരാളായ റെമോ ഡി സൂസയുടെ അഭിപ്രായത്തോട് ശ്രീശാന്തിന് യോജിക്കാനായില്ല. വിധികര്‍ത്താക്കളായ മാധുരി ദിക്ഷീതും കരന്‍ ജോഹറും ഈ നിലപാട് ആവര്‍ത്തിച്ചതോടെ ശ്രീശാന്ത് പ്രകോപിതനാകുകയായിരുന്നു. ഉടന്‍ തന്നെ വേദിവിട്ട ശ്രീശാന്തിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ചാനല്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല.Read more at: http://www.indiavisiontv.com/2014/07/11/337079.html
Copyright © Indiavision Satellite Communications Ltd

No comments:

Post a Comment